തൊഴിലില്ലായ്മയില്‍ ഇന്ത്യയെ ഒന്നാംസ്ഥാനത്ത് എത്തിച്ചത്​ ബി.ജെ.പിയുടെ ഭരണനേട്ടം -ബിനോയ് വിശ്വം എം.പി

റാന്നി: തൊഴിലില്ലായ്മയില്‍ ഇന്ത്യയെ ലോകത്ത് ഒന്നാംസ്ഥാനത്ത് എത്തിച്ചതാണ് ബി.ജെ.പിയുടെ ഭരണനേട്ടമെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ്​ അംഗം ബിനോയ് വിശ്വം എം.പി. സി.പി.ഐ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൈനിക റിക്രൂട്ട്​മെന്‍റ്​ പോലും ആര്‍.എസ്.എസ് താൽപര്യം അനുസരിച്ച് അട്ടിമറിക്കുകയാണിവര്‍. പതിനേഴര വയസ്സുള്ളയാളിനെ നാലുവര്‍ഷത്തേക്ക് സൈന്യത്തിലെടുത്തശേഷം 22വയസ്സില്‍ വിരമിപ്പിക്കുമ്പോള്‍ അയാളുടെ ഭാവിജീവിതം ഇരുളടയുന്ന രീതിയിലേക്ക് തള്ളിക്കളയുകയാണ്. വിദ്യാഭ്യാസം ചെയ്യേണ്ട സമയത്ത് അതില്ലാതാവുകയാണ്. യഥാർഥത്തില്‍ ഇവരെ ബി.ജെ.പിയിലേക്ക് റിക്രൂട്ട് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ രംഗത്ത് കഴിവുതെളിയിച്ച പ്രതിഭകളെ സമ്മേളനം ആദരിച്ചു. ജില്ല സെക്രട്ടറി എ.പി. ജയന്‍, സംസ്ഥാന കൗണ്‍സിൽ അംഗം മുണ്ടപ്പള്ളി തോമസ്, ജില്ല അസി. സെക്രട്ടറിമാരായ ഡി.സജി, മലയാലപ്പുഴ ശശി, ജില്ല എക്സിക്യൂട്ടിവ്​ അംഗം കെ.ജി. രതീഷ്​കുമാര്‍, കേരള മഹിള സംഘം ജില്ല സെക്രട്ടറി കെ. പത്മിനിയമ്മ, മണ്ഡലം സെക്രട്ടറി കെ. സതീശ്, അഡ്വ. മനോജ് ചരളേല്‍, കുറുമ്പുകര രാധാകൃഷ്ണന്‍, ടി.ജെ. ബാബുരാജ് എന്നിവര്‍ സംസാരിച്ചു. അനീഷ് ചുങ്കപ്പാറ, ലിസി ദിവാന്‍, ടി.പി. അനില്‍കുമാര്‍, ഹാപ്പി പ്ലാച്ചേരി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിച്ചു. രക്തസാക്ഷി പ്രമേയം സന്തോഷ് കെ.ചാണ്ടിയും അനുശോചന പ്രമേയം എം.വി. പ്രസന്നകുമാറും അവതരിപ്പിച്ചു. Ptl rni_1 cpi സി.പി.ഐ റാന്നി മണ്ഡലം സമ്മേളനം ദേശീയ സെക്രട്ടേറിയറ്റ്​ അംഗം ബിനോയ് വിശ്വം എം.പി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.