വൈദ്യുതി വിതരണം മുടങ്ങും

മല്ലപ്പള്ളി: വൈദ്യുതി സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കാഞ്ഞിരത്തിങ്കൽ, ഏലിയാസ് കവല, പാലയ്ക്കത്തകിടി, മുണ്ടുകണ്ടം, മല്ലപ്പള്ളി പാലം, മല്ലപ്പള്ളി കോഓപറേറ്റിവ് ബാങ്ക്, മിനി ഇൻഡസ്ട്രി, മല്ലപ്പള്ളി പഞ്ചായത്ത്, എഫേത്ത, തിയറ്റർ പടി, മല്ലപ്പള്ളി ബി.എസ്.എൻ.എൽ, ഐസ് ഫാക്ടറി, മിനി സിവിൽ സ്റ്റേഷൻ, ആര്യാസ്, വിജയ, പുഞ്ച, ആശുപത്രി പടി, ഗ്രാഫിക്സ്, ചീരാക്കുന്ന്, മുരണി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ അഞ്ചു വരെ വൈദ്യുതി തടസ്സപ്പെടുമെന്ന് അസി. എൻജിനീയർ അറിയിച്ചു ഡോ. എം.എസ്. സുനിലിന്റെ 248ാമത് സ്നേഹഭവനം കൈമാറി പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി കുടിലുകളിൽ കഴിയുന്ന നിരാശ്രയർക്ക് പണിതുനൽകുന്ന 248ാമത് സ്നേഹഭവനം കവിയൂർ കോട്ടൂർ പനങ്ങായിൽ സുജ ബിനോയിക്കും കുടുംബത്തിനുമായി നിർമിച്ചു നൽകി. ഫ്ലോറിഡയിൽ ജോലിയുള്ള തോമസി‍ൻെറ സഹായത്താലാണ്​ വീട്​ നിർമിച്ചത്​. താക്കോൽ ദാനവും ഉദ്ഘാടനവും സംവിധായകനും തിരക്കഥാകൃത്തുമായ പ്രഫ. കവിയൂർ ശിവപ്രസാദ് നിർവഹിച്ചു. ചടങ്ങിൽ പ്രോജക്ട് മാനേജർ കെ.പി. ജയലാൽ, കെ. ആനന്ദൻ, സുമ സുരേഷ്, സുനിത അഭിലാഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.