ആരോപണം രാഷ്​ട്രീയ പ്രേരിതം -സി.പി.എം

പത്തനംതിട്ട: നാരങ്ങാനത്ത്​ പട്ടികജാതി കുടുംബത്തിന്​ വീട്​ അറ്റകുറ്റപ്പണിക്ക്​ നൽകിയ പണം സി.പി.എം നേതാക്കൾ കൈക്കലാക്കിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാ​ണെന്ന്​ ലോക്കൽ കമ്മിറ്റി സൈക്രട്ടറി വാർത്തസമ്മേളനത്തിൽ പറഞ്ഞു. വർഷങ്ങളായി താമസയോഗ്യമല്ലാത്ത വീട്​ വാർഡ്​ മെംബറുടെ ശ്രദ്ധയിൽപെട്ടപ്പോൾ അവരെ സഹായിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയുണ്ടായി. ​നാട്ടുകാരു​ടെയും സർക്കാറി‍ൻെറയും സഹായത്തോടെയാണ്​ പണികൾ ചെയ്തത്​. പണികൾ നടത്തിയതി‍ൻെറ മുഴുവൻ രേഖകളും കൈവശമുണ്ട്​. ഇപ്പോൾ കബളിച്ചിച്ചെന്ന്​ പറയുന്നത്​ രാഷ്​ട്രീയ പ്രേരിതമാണ്.​ കോൺഗ്രസ്​ -ബി.ജെ.പി പാർട്ടികളിൽപെട്ടവർ ഇതിന്​ പിന്നിലുള്ളതായി സംശയിക്കുന്നു. ഇതുസംബന്ധിച്ച്​ പാർട്ടിതലത്തിലും അന്വേഷണം നടത്തുമെന്ന്​ സെക്രട്ടറി പറഞ്ഞു. വാർത്തസമ്മേളനത്തിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒ.പി. ഷിബു, ഏരിയ കമ്മിറ്റി അംഗം ബെന്നി ദേവസ്യ, ലോക്കൽ കമ്മിറ്റി അംഗം അബിദാ ഭായി എന്നിവർ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.