വടശ്ശേരിക്കര: ലക്ഷങ്ങൾ മുടക്കി ഉന്നതനിലവാരത്തിൽ നിർമിച്ച് ദിവസങ്ങൾ പിന്നിടും മുമ്പേ വടശ്ശേരിക്കര കിടങ്ങൂർമൂഴി ഐത്തല റോഡ് ചളിക്കുളമായി. സമീപ പ്രദേശത്തുനിന്നും ലോറിയിൽ മണ്ണുകടത്തിക്കൊണ്ടുപോകുന്നതാണ് കാൽനടയാത്ര പോലും ദുരിതമാക്കുന്ന രീതിയിൽ റോഡ് ചളിക്കുണ്ടാകാൻ കാരണം. കിടങ്ങൂർമൂഴിക്ക് സമീപം നിർമാണപ്രവർത്തനങ്ങൾക്കായി മണ്ണെടുക്കുന്ന സ്ഥലത്തുനിന്നും ടിപ്പർ ലോറിയിൽ അളവിൽ കൂടുതൽ മണ്ണുകടത്തിക്കൊണ്ടുപോകുന്നുണ്ട്. മഴക്കാലമായതിനാൽ മണ്ണുവീണ് റോഡിൽ പെട്ടെന്ന് ചളി രൂപപ്പെടുകയും വാഹനങ്ങൾ അപകടത്തിൽപെടുകയും ചെയ്യും. നിയന്ത്രണങ്ങൾ ലംഘിച്ചാണ് ഇവിടെനിന്നും മണ്ണ് കടത്തിക്കൊണ്ടുപോകുന്നതെന്നും പരാതിയുണ്ട്. പടം:കിടങ്ങുർമൂഴി ഐത്തല റോഡിൽ മണ്ണുവീണ് ചളി പിടിച്ചുകിടക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.