പന്തളം: കേരളത്തിൽ വികസന പ്രവർത്തനങ്ങൾക്കായി 50,000 കോടി പ്രധാനമന്ത്രി നൽകുമ്പോൾ ഖജനാവ് കാലിയാക്കിയ മുഖ്യമന്ത്രി 5000 കോടി വായ്പയായി കേന്ദ്രത്തോട് അഭ്യർഥിക്കുകയാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. പന്തളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് വി.എ. സൂരജ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, മേഖല പ്രസിഡന്‍റ് കെ. സോമൻ, ജില്ല ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, സംസ്ഥാന സമിതിയംഗം ഐശ്വര്യ ജയചന്ദ്രൻ, ജില്ല വൈസ് പ്രസിഡന്‍റുമാരായ അജിത് പുല്ലാട്, കെ. ബിനുമോൻ, സെക്രട്ടറിമാരായ ബിന്ദു പ്രകാശ്, കെ.വി. പ്രഭ, പന്തളം മണ്ഡലം പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഗിരീഷ്, പന്തളം ഏരിയ പ്രസിഡന്റ് ഹരി കൊട്ടിയേത്ത് എന്നിവർ സംസാരിച്ചു. ഫോട്ടോ: പന്തളത്ത് ഉദ്ഘാടനം ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.