അടൂർ: ഇടത് ഭരണകൂട-മാഫിയ കൂട്ടുകെട്ടിനെതിരെ മുസ്‌ലിംലീഗ് അടൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. മണ്ഡലം പ്രസിഡന്‍റ് അടൂർ നൗഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്‍റ് പറക്കോട് അൻസാരി അധ്യക്ഷത വഹിച്ചു. ദലിത് ലീഗ് ജില്ല ജനറൽ സെക്രട്ടറി ഓലിക്കുളങ്ങര സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് എമ്പ്രയിൽ ബഷീർ, ദലിത് ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് ശിവരാജൻ ഏനാത്ത്, അടൂർ മണ്ഡലം ജനറൽ സെക്രട്ടറി പോൾ ചൂരക്കോട്, ബഷീർ കണ്ണംകോട്, അജി ആർ. കോട്ടമുകൾ, വാഹിദ് ഏഴംകുളം, സലിം അടൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.