റാന്നി: മണ്ണാറക്കുളഞ്ഞി-പമ്പ റോഡ് ശബരിമല സീസണിന് മുമ്പ് സഞ്ചാരയോഗ്യമാക്കണമെന്ന് ദേശീയപാത വിഭാഗത്തോട് പ്രമോദ് നാരായൺ എം.എൽ.എ ആവശ്യപ്പെട്ടു. കലക്ടറേറ്റിൽ നടന്ന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് ആവശ്യം മുന്നോട്ടുവെച്ചത്. റോഡിന് കുറുകെ പുതിയ മൂന്ന് കലുങ്കുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. 46 കോടിയാണ് റോഡ് നിർമാണത്തിന് വകയിരുത്തിയിട്ടുള്ളത്. റാന്നി താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാൻ ഏറ്റെടുക്കാൻ നിശ്ചയിച്ച 51സൻെറ് സ്ഥലം ഏറ്റെടുത്ത് ആശുപത്രിയുടെ നിർമാണം ആരംഭിക്കാൻ നടപടി സ്വീകരിക്കാൻ യോഗത്തിൽ എം.എൽ.എ നിർദേശിച്ചു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ ചെത്തോംകര തോട്ടിലെ മണ്ണ് നീക്കി തോടിന് വീതി വർധിപ്പിക്കാൻ നടപടി ഒരാഴ്ചക്കകം ആരംഭിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. ചെറുകോൽപ്പുഴ-റാന്നി റോഡ് വീണ്ടും ട്രാഫിക് പഠനം നടത്തി റിപ്പോർട്ട് കൊടുത്തിരിക്കുകയാണ്. റാന്നി പുതിയ പാലത്തിന്‍റെ നിർമാണത്തിനായി സ്ഥലമേറ്റെടുക്കൽ നടപടികളുടെ ഭാഗമായുള്ള സർവേ റാന്നി വില്ലേജിൽ ഏകദേശം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ഇനി അങ്ങാടി വില്ലേജിലെ സർവേ നടപടിയാണ് ആരംഭിക്കാനുള്ളത്. റാന്നി മിനി സിവിൽ സ്റ്റേഷനിൽ പുതിയ ഓഫിസുകൾക്ക് അനുസൃതമായി കെട്ടിടത്തിന്‍റെ മുറികൾ തിരിക്കുന്ന പ്രവൃത്തി നടക്കുകയാണ്. മാടമൺ ഗവ. സ്കൂളിലെ കെട്ടിടത്തിന്‍റെ താഴത്തെ നില നിർമാണം പൂർത്തിയാക്കി. കിസുമം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്‍റെ നിർമാണം കരാറായി. ഇട്ടിയപ്പാറ ശബരിമല പിൽഗ്രിം സൻെറർ, അയിരൂർ പഞ്ചായത്ത് കെട്ടിടം, ജില്ല ആയുർവേദ ആശുപത്രി കെട്ടിടം എന്നിവയുടെ നിർമാണ നടപടി യോഗം വിലയിരുത്തി. റാന്നി ഔട്ടർ റിങ് റോഡ്, വെണ്ണിക്കുളം-റാന്നി എന്നീ റോഡുകളുടെ നിർമാണം മുടങ്ങിയതുമായി ബന്ധപ്പെട്ട കരാറുകാർക്ക് നോട്ടീസ് നൽകിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.