സി.കെ റോഡ് സഞ്ചാരയോഗ്യമാക്കണം- കോൺഗ്രസ്

മല്ലപ്പള്ളി: വർഷങ്ങളായി തകർന്നുകിടക്കുന്ന ചുങ്കപ്പാറ-കോട്ടാങ്ങൽ (സി.കെ) റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് കോൺഗ്രസ് കോട്ടാങ്ങൽ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. റോഡിൽ വെള്ളക്കെട്ടുകാരണം കാൽനടപോലും ബുദ്ധിമുട്ടാണ്. ദിവസേന സ്കൂൾ വിദ്യാർഥികളടക്കം നിരവധിയാളുകളാണ് യാത്ര ചെയ്യുന്നത്. റോഡി‍ൻെറ പണി ആരംഭിക്കണമെന്നും അല്ലാത്തപക്ഷം എം.എൽ.എയുടെ ഓഫിസിലേക്ക് മാർച്ച് അടക്കമുള്ള സമരപരിപാടികൾ നടത്താനും സമ്മേളനം തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ കൊച്ചുമോൻ വടക്കേൽ അധ്യക്ഷത വഹിച്ചു. റിങ്കു ചെറിയാൻ, ജി. സതീഷ് ബാബു, അഡ്വ. പ്രകാശ്കുമാർ ചരളേൽ, എം.കെ.എം. ഹനീഫ, ഒ.എൻ. സോമശേഖരപ്പണിക്കർ, സുരേഷ് കളത്തൂർ, അസി. ടി.എസ്. ഷാജി വായ്പ്പൂര്​, സാബു മരുതേൻകുന്നേൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.