പത്തനംതിട്ട: എൻ.എസ്.എസ് പത്തനംതിട്ട താലൂക്ക് യൂനിയൻ നേതൃത്വത്തിൽ സ്റ്റേഡിയം ജങ്ഷനിൽ ആരംഭിക്കുന്ന വെജിറ്റേറിയൻ റസ്റ്റാറന്‍റ് പത്മ കഫേയുടെ ഉദ്ഘാടനം ബുധനാഴ്ച ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നിർവഹിക്കും. പത്തനംതിട്ട യൂനിയൻ അങ്കണത്തിൽ നിർമിച്ച മന്നത്ത് പത്മനാഭൻ സ്മൃതി മണ്ഡപത്തിൻെറ അനാച്ഛാദനവും അന്ന് ജനറൽ സെക്രട്ടറി നിർവഹിക്കുമെന്ന് യൂനിയൻ പ്രസിഡന്‍റ് ആർ. ഹരിദാസ് ഇടത്തിട്ടയും സെക്രട്ടറി വി.ആർ. സുനിലും വാർത്ത സമ്മേളനത്തിൽ പറഞ്ഞു. എൻ.എസ്.എസ് പ്രസിഡന്‍റ് നരേന്ദ്രൻ നാഥൻ നായരും സംബന്ധിക്കും. മന്നം സോഷ്യൽ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 300 സ്വയം സഹായ സഹകരണ സംഘങ്ങളിൽനിന്ന് തെരഞ്ഞെടുത്ത് പരിശീലിപ്പിച്ച 30 വനിതകളുടെ മേൽനോട്ടത്തിലാണ് പത്മ കഫേ പ്രവർത്തിക്കുക. കേരളത്തിൽ 10 താലൂക്ക് യൂനിയനുകളിലും കഫേകൾ തുടങ്ങുന്നതിൻെറ ഭാഗമായാണ് പത്തനംതിട്ടയിലും 75 ലക്ഷം രൂപ ചെലവിൽ തുടങ്ങുന്നത്. രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കും. ആർ.എസ്.എസ് ബാലമന്ദിരങ്ങളെക്കുറിച്ച് അന്വേഷണം വേണം -ഡി.വൈ.എഫ്.ഐ പത്തനംതിട്ട: ആർ.എസ്.എസ് ബാലമന്ദിരങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഡി.വൈ.എഫ്.ഐ ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോന്നി എലിയറക്കലിലെ ബാലികസദനത്തിൽ ദലിത് വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ജില്ലയിൽ ആർ.എസ്.എസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബാലികസദനങ്ങളുടെ പ്രവർത്തനം ദുരൂഹമാണ്. ഈ സാഹചര്യത്തിൽ ആർ.എസ്.എസ് നിയന്ത്രിക്കുന്ന ബാലമന്ദിരങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണം. പുല്ലാട് പ്രവർത്തിക്കുന്ന ശിവപാർവതി ബാലിക സദനത്തിൽനിന്ന് പീഡനം സഹിക്കാനാവാതെ രണ്ട് പെൺകുട്ടികൾ മതിൽചാടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ചുറ്റും കൂടിയ നാട്ടുകാർക്കിടയിൽനിന്ന് ബൈക്കിലും കാറിലുമായെത്തിയ ആർ.എസ്.എസ് പ്രവർത്തകർ പെൺകുട്ടികളെ ബലമായി വീണ്ടും ബാലികസദനത്തിൽ എത്തിക്കുകയായിരുന്നു. പ്രത്യേക അന്വേഷണം നടത്തി സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി ബി. നിസാം, ജില്ല പ്രസിഡന്‍റ് എം.സി. അനീഷ് കുമാർ, ജില്ല ട്രഷറർ എം. അനീഷ്കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ജോബി ടി. ഈശോ, രാജീവ് എൻ.എസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.