പത്തനംതിട്ട: കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് പ്രസ്ഥാനത്തെ തകർക്കാമെന്നത് നരേന്ദ്ര മോദി സർക്കാറിൻെറ വ്യാമോഹമാണെന്ന് ഡി.സി.സി വൈസ് പ്രഡിഡന്‍റ് എ. സുരേഷ് കുമാർ പറഞ്ഞു. ഡൽഹി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിന് നേതൃത്വം നൽകിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അറസ്റ്റ് ചെയ്ത് തടങ്കലിൽ വെച്ച ഡൽഹി പൊലീസിൻെറ നടപടിക്കെതിരെ കുമ്പഴയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധയോഗവും പ്രകടനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ് സജി അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ജി.ആർ. ബാലചന്ദ്രൻ, ടി.എച്ച്. സിറാജുദ്ദീൻ, എ. ഫാറൂഖ്, അംബിക വേണു, പി.കെ. ഇക്ബാൽ നാസർ തോണ്ടമണ്ണിൽ, എസ്. നഹാസ്, അഫ്സൽ ആനപ്പാറ, മോനി വർഗീസ്, തുളസി ഭായി, രാജു നെടുവേലിമണ്ണിൽ, മനോജ് മാങ്ങാട്, പോൾ പത്തലപ്പാടി, സജി കുമ്പഴ, യൂസഫ് വലഞ്ചുഴി, നിതീഷ് ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. Phot കുമ്പഴയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.