അടൂർ: ഏനാത്ത് എം.സി റോഡ് കടന്നുപോകുന്ന മേൽപാലം അപകടാവസ്ഥയിൽ. ഏനാത്ത്-കടമ്പനാട് പാതക്കു മുകളിലൂടെയാണ് പാലം പണിതിരിക്കുന്നത്. സംരക്ഷണഭിത്തികളിൽ വിള്ളൽവീണ് കാട് വളരുകയാണ്. ഇത്തരത്തിൽ വിള്ളലുകളിൽ വൃക്ഷങ്ങളുടെ വേരുകൾ ഇറങ്ങി പാലത്തിന് ഭീഷണിയായിട്ടും അധികൃതർ കണ്ട മട്ടില്ല. പാലത്തിൻെറ മുകൾഭാഗത്തിന് വേണ്ടത്ര പൊക്കമില്ല. വശങ്ങളിലെ ഓടകളിലെ ഒഴുക്ക് തടസ്സപ്പെട്ട് മഴയത്ത് വെള്ളക്കെട്ടുണ്ടാകുന്നത് യാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്നു. കൊല്ലം, പത്തനംതിട്ട ജില്ല അതിർത്തിയായ ഏനാത്ത് പഴയപാലം അപകടത്തിലായപ്പോഴാണ് പുതിയ പാലം പണിത് ഇതുവഴി അപ്രോച്ച് റോഡും മേൽപാലവും പണിതത്. PTL ADR Bridge ഏനാത്ത് എം.സി റോഡ് കടന്നുപോകുന്ന കടമ്പനാട് പാതയിലെ മേൽപാലത്തിന് ഭീഷണിയായി കാട് വളരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.