പത്തനംതിട്ട: ഭാവി തലമുറയെ നേർവഴിക്ക് നയിക്കാൻ അധ്യാപകരെക്കാൾ രക്ഷാകർത്താക്കളുടെ പങ്ക് വലുതായ കാലഘട്ടമാണിതെന്ന് മുൻ എം.എൽ.എ കെ. ശിവദാസൻ നായർ പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ്കുമാർ കഴിഞ്ഞ 23 വർഷമായി നടത്തിവരുന്ന പഠനസഹായ പദ്ധതിയായ 'പഠനത്തിനൊരു സഹായത്തിൻെറ' ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുസ്തകങ്ങളിൽനിന്ന് വായനയിൽനിന്ന് കുട്ടികൾ അകന്നുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ഉണ്ടാകണമെന്നും പറഞ്ഞു. വാർഡ് കൗൺസിലർ ഷീന രാജേഷ് അധ്യക്ഷതവഹിച്ചു. മുൻ ചെയർപേഴ്സൻ ഗീത സുരേഷ്, വാർഡ് കോൺഗ്രസ് പ്രസിഡന്‍റ് രഘു രാജൻ നായർ, സി.ഡി.എസ് അംഗങ്ങളായ ഷീജ യൂസുഫ്, രാജി ശിവൻ, അംഗൻവാടി അധ്യാപിക യമുന രാജ് എന്നിവർ സംസാരിച്ചു. 293 കുട്ടികൾക്കാണ് പഠനത്തിനാവശ്യമായ വസ്തുക്കൾ നൽകിയത്. അംഗൻവാടി കുട്ടികൾക്ക് യൂനിഫോവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.