ശ്രീനാരായണ ജയന്തി വിപുലമായി ആഘോഷിക്കും

പത്തനംതിട്ട: ഈവർഷം ശ്രീനാരായണ ജയന്തി വിപുലമായി ആഘോഷിക്കാൻ എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂനിയനിലെ ശാഖാ സെക്രട്ടറിമാരുടെ സംയുക്ത യോഗം തീരുമാനിച്ചു. ജയന്തിയാഘോഷത്തിന് മുന്നോടിയായി തേക്കുതോട് സെൻട്രൽ, കോന്നി, വാഴമുട്ടം, മലയാലപ്പുഴ, പത്തനംതിട്ട യൂനിയൻ എന്നിവിടങ്ങളിൽ മേഖല സമ്മേളനങ്ങൾ നടക്കും. ആഘോഷത്തോട്​ അനുബന്ധിച്ച് നഗരത്തിൽ ഘോഷയാത്രയും ജയന്തി സമ്മേളനവും നടക്കും. ശാഖകളിലെ ഭവനരഹിതർക്ക് നിർമിച്ചുനൽകുന്ന വീടുകളുടെ താക്കോൽദാനവും വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകളുടെ വിതരണവും നടക്കും. യൂനിയൻ പ്രസിഡന്‍റ്​ കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡി. അനിൽകുമാർ, വൈസ് പ്രസിഡന്‍റ്​ സുനിൽ മംഗലത്ത്, യോഗം അസി. സെക്രട്ടറി ടി.പി. സുന്ദരേശൻ, സി.എൻ. വിക്രമൻ, എസ്. സജിനാഥ്, പി.കെ. പ്രസന്നകുമാർ, പി.വി. രണേഷ്, കെ.എസ്. സുരേശൻ, പി. സലിംകുമാർ, ജി. സോമനാഥൻ, മൈക്രോ ഫിനാൻസ് കോഓഡിനേറ്റർ കെ.ആർ. സലീലനാഥ്‌ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.