പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന സമിതി യോഗം തിങ്കളാഴ്ച പുല്ലാട് സൗപർണിക ഓഡിറ്റോറിയത്തിൽ നടക്കും. മുന്നൂറോളം പ്രതിനിധികളാകും പങ്കെടുക്കുക. ആദ്യമായാണ് സമ്പൂർണ സംസ്ഥാന സമിതി യോഗം പത്തനംതിട്ടയിൽ നടക്കുന്നത്. സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായി രാവിലെ ഒമ്പതിന് കുമ്പനാട് നാഷനൽ ക്ലബിൽ സംസ്ഥാന കോർ കമ്മിറ്റി യോഗവും നടക്കും. സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ അധ്യക്ഷനാകുന്ന യോഗത്തിൽ സി.പി. രാധാകൃഷ്ണൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുല്ലക്കുട്ടി തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ല പ്രസിഡന്‍റ് വി.എ. സൂരജ് അറിയിച്ചു. പ്രതിഷേധ പ്രകടനം നടത്തി പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് ഭരണസമിതി പ്രസിഡന്‍റ് ജെറി ഈശോ ഉമ്മൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ജില്ല കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി. ബി.ജെ.പി ജില്ല വൈസ് പ്രസിഡന്‍റ് ബിനുമോൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി വിപിൻ വാസുദേവ് അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.