ഏനാദിമംഗലം: പഞ്ചായത്തിലെ ജനകീയാസൂത്രണം 2022-23 വാര്‍ഷിക പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ നടന്നു. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായർ അധ്യക്ഷതവഹിച്ചു. കരട് പദ്ധതിരേഖ വികസനകാര്യ സ്ഥിരംസമിതി ചെയര്മാന് സാം വാഴോട് അവതരിപ്പിച്ചു. ജനറല്‍, പട്ടികജാതി വിഭാഗം, റോഡ്, റോഡിതര വിഭാഗം എന്നിവയിലായി അഞ്ചുകോടി 56 ലക്ഷം രൂപയുടെ കരട് പദ്ധതിയാണ് അവതരിപ്പിച്ചത്. ജില്ല പഞ്ചായത്ത് വികസനകാര്യ ചെയര്പേഴ്സൻ ബീനപ്രഭ, ജില്ല പഞ്ചായത്ത് അംഗം സി. കൃഷ്ണകുമാര്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്പേഴ്സൻ ലിജ മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് ശങ്കര്‍ മാരൂര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി, പഞ്ചായത്ത് അംഗങ്ങളായ മിനി മനോഹരന്, ലക്ഷ്മി ജി.നായര്‍, അനൂപ് വേങ്ങവിളയില്‍, ജീന ഷിബു, അരുണ്‍ രാജ്, ജെ. ലത,ജെ. പ്രകാശ്, വിദ്യ ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു. PTL ADR seminar ഏനാദിമംഗലം പഞ്ചായത്ത് വികസന സെമിനാർ കെ.യു. ജനീഷ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.