ഡി.വൈ.എഫ്.ഐ നേതാവിനെ മർദിച്ച എസ്.ഐയെ സ്ഥലം മാറ്റി

പത്തനംതിട്ട: മെഴുവേലിയിലെ ഡി.വൈ.എഫ്.ഐ നേതാവ് എസ്. മനുവിന്‍റെ കർണപുടം അടിച്ചുപൊട്ടിച്ച ഇലവുംതിട്ട എസ്.ഐ മാനുവലിനെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. സംഭവത്തിൽ പങ്കാളിയായ പൊലീസുകാരൻ അൻവർഷായെ പന്തളത്തേക്ക് മാറ്റി. പത്തനംതിട്ട ഡിവൈ.എസ്.പി നന്ദകുമാറിന്‍റെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. കഴിഞ്ഞദിവസം വീടിനുസമീപം നിന്ന മനുവിനെ കഞ്ചാവ് ഉണ്ടോയെന്ന് ചോദിച്ച് ഷർട്ട് ഊരിച്ച് പരിശോധിച്ചത്​ ചോദ്യം ചെയ്തപ്പോൾ എസ്.ഐയുടെ നേതൃത്വത്തിൽ ഇരുകരണത്തും അടിച്ചെന്നായിരുന്നു പരാതി. കോഴഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച മനുവിന് കേൾവിക്ക് തകരാറുണ്ടായി. കർണപുടത്തിന് നേരിയ പൊട്ടൽ സംഭവിച്ചതായി ക​ണ്ടെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.