പന്തളം: കോവിഡ് കാലത്ത് വ്യാജരേഖയുണ്ടാക്കി, ഉദ്യോഗസ്ഥർ ദേവസ്വം ബോർഡിൽനിന്ന് പണം തട്ടിയതിന്റെ രേഖകൾ പുറത്ത്. പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്താക്ഷേത്രത്തിലെ ശൗചാലയമാലിന്യം നീക്കം ചെയ്തതിന്‍റെ രേഖകളാണ് പുറത്തുവന്നത്. കോവിഡിനെ തുടർന്ന് ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം ഇല്ലാതിരിക്കെ, 2020ൽ അയ്യപ്പഭക്തരുടെ ഉപയോഗം കാരണം ടാങ്ക് നിറഞ്ഞുവെന്ന് കാണിച്ച് നീക്കം ചെയ്യുന്നതിന് ചെലവിനത്തിലാണ് ലക്ഷങ്ങൾ തട്ടിയത്. 40 ലോഡ് ശൗചാലയമാലിന്യം നീക്കിയതായി ബിൽ ഉണ്ടാക്കിയിരുന്നു തട്ടിപ്പ്. മാലിന്യം കായംകുളത്തും പന്തളത്തും നിർമാർജനം ചെയ്തതായി കാണിച്ച് മൂന്ന് ലോറികളുടെ നമ്പർ ദേവസ്വം ബോർഡിന് സമർപ്പിച്ചിരുന്നു. ഉദ്യോഗസ്ഥർ നൽകിയ KL -32 B 7073, KL -32 N802, KL -32 M 8131 എന്നീ നമ്പറുകൾ ചേർത്തലയിലെ ബൈക്കുകളുടേതാണെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. -------------- ഫോട്ടോ: പുറത്തുവിട്ട പരാതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.