മല്ലപ്പള്ളി: മല്ലപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വർധിച്ചുവരുന്ന ഭിക്ഷാടന മാഫിയയെ നിയന്ത്രിക്കണമെന്നും ചെറുകിട വ്യാപാരികളെ സഹായിക്കുന്ന രീതിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പഞ്ചായത്ത് ലൈസൻസിന്‍റെ കാര്യത്തിൽ സഹകരിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി മല്ലപ്പള്ളി യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് എ.ജെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് ഇ.ഡി. തോമസുകുട്ടി അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.ഇ. മാത്യു, ട്രഷറർ ശ്രീകുമാർ കൂടൽ, നൗഷാദ് റാവുത്തർ, ഷെജീർ, സാബു ചക്കുംമൂട്ടിൽ എന്നിവർ സംസാരിച്ചു. 2022-2024 വർഷത്തെ ഭാരവാഹികൾ: ഇ.ഡി. തോമസുകുട്ടി (പ്രസി), എസ്. ദേവദാസ് (ജന. സെക്ര), രാജു കളപ്പുരക്കൽ (ട്രഷറർ), സെബാൻ കെ.ജോർജ്, പി.എ. നിസാൻ, ലാലൻ എം.ജോർജ് (വൈസ് പ്രസി), ഐപ്പ് ദാനിയേൽ, മുരളീധരൻ നായർ രേവതി, സന്തോഷ് മാത്യു (സെക്ര). --------- PTL 11 VYAPARI വ്യാപാരി വ്യവസായി ഏകോപന സമിതി മല്ലപ്പള്ളി യൂനിറ്റ് സമ്മേളനം ജില്ല പ്രസിഡന്‍റ് എ.ജെ. ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.