ഉമ തോമസിന്‍റെ വിജയം ആഘോഷമാക്കി യു.ഡി.എഫ്

പത്തനംതിട്ട: ഉമ തോമസിന്‍റെ വിജയം ജില്ല ആസ്ഥാനത്ത് വൻ ആഘോഷമാക്കി യു.ഡി.എഫ് പ്രവർത്തകർ. രാവിലെ ഉമ തോമസിന് ഭൂരിപക്ഷം 1000 കടന്നപ്പോൾതന്നെ പ്രവർത്തകർ തെരുവിലിറങ്ങി ആഘോഷങ്ങൾ തുടങ്ങിയിരുന്നു. ലഡുവും മിഠായിയും നഗരത്തിൽ നിന്നവർക്കും വാഹനങ്ങളിൽ കടന്നു പോയവർക്കും നൽകിയാണ് സന്തോഷം പങ്കുവെച്ചത്. പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയും ജില്ല ആസ്ഥാനത്ത് ഉമയുടെ ചരിത്രവിജയം ആഘോഷമാക്കി. ഗാന്ധിസ്ക്വയറിൽ നടന്ന വിജയാഹ്ലാദ യോഗത്തിൽ മണ്ഡലം പ്രസിഡന്‍റ്​ റെനീസ് മുഹമ്മദ് അധ്യക്ഷ വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.