കോന്നി: ആർ.എസ്.എസ് നടത്തുന്ന ബാലികാ മന്ദിരങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ആവശ്യപ്പെട്ടു. കോന്നി ബാലികാസദനത്തിലെ ദലിത് വിദ്യാർഥിനി ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രഅന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കോന്നി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉദയഭാനു. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള ഇത്തരം സ്ഥാപനങ്ങളിൽ കുട്ടികൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. വർഗീയ വിദ്വേഷം കുട്ടികളിലേക്ക് പകർന്ന് നൽകുകയാണെന്നും പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം രേഷ്മ മറിയം റോയി അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ജെ. അജയകുമാർ, കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ആർ. ശ്യാമ, ബി. നിസാം, എം. അനീഷ് കുമാർ, സജിത് പി. ആനന്ദ്, എൻ.സി. അഭീഷ്, ജിതിൻ രാജ്, ജെയ്സൺ ജോസഫ് സാജൻ, എച്ച്. ശ്രീഹരി എന്നിവർ സംസാരിച്ചു. കോന്നി ബ്ലോക്ക് സെക്രട്ടറി സി. സുമേഷ് സ്വാഗതവും ബ്ലോക്ക് ജോയന്‍റ് സെക്രട്ടറി ജിബിൻ ജോർജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.