ഫണ്ട് വിനിയോഗം: ഏനാദിമംഗലത്തിന് അവാര്‍ഡ്

അടൂർ: ഫണ്ട് വിനിയോഗത്തിന്​ ഏനാദിമംഗലം പഞ്ചായത്തിന് അവാര്‍ഡ് ലഭിച്ചു. പട്ടികജാതി മേഖലയില്‍ 2021-22 സാമ്പത്തികവര്‍ഷത്തില്‍ കുട്ടികള്‍ക്ക് പഠനമുറി, ലാപ്ടോപ് വിതരണം, സ്‌കോളര്‍ഷിപ് വിതരണം, ഭവനനിര്‍മാണം, ഭവനപുനരുദ്ധാരണം, കുട്ടികള്‍ക്ക് മേശ, കസേര, വയോജനങ്ങള്‍ക്ക് കട്ടില്‍, പെണ്ണാട് വിതരണം, മുട്ടക്കോഴി വിതരണം, കോളനി റോഡ് നവീകരണം, കുടിവെള്ളം എന്നീ പദ്ധതികളിലായി 100 ശതമാനം ഫണ്ട് ചെലവഴിച്ചതിന്‍റെ അടിസ്ഥാനത്തിലാണ്​ സംസ്ഥാന സർക്കാറിന്‍റെ അംഗീകാരം. വകുപ്പ് മന്ത്രി ഗോവിന്ദന്‍മാസ്റ്ററില്‍നിന്ന്​ പഞ്ചായത്ത് പ്രസിഡന്‍റ്​ രാജഗോപാലന്‍ നായര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, പഞ്ചായത്ത് അംഗം സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ---------- തെളിനീരൊഴുകും നവകേരളം ഇലന്തൂര്‍: ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ പഞ്ചായത്ത്തല പരിപാടി നടത്തി. പ്രസിഡന്‍റ്​ മേഴ്‌സി മാത്യൂ ഉദ്​ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ പി.എം. ജോണ്‍സണ്‍ അധ്യക്ഷതവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൻ ഇ.എ. ഇന്ദിര, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ കെ.ജെ. സിനി, അംഗങ്ങളായ വിന്‍സന്‍ തോമസ് ചിറക്കാല, ഗ്രേസി സഖറിയ, കെ.ആര്‍. തുളസിയമ്മ, കെ.ജി. സുരേഷ്, പഞ്ചായത്ത് സെക്രട്ടറി ജി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.