മുണ്ടനോലിക്കടവ്​ പാലത്തിലേക്ക്​ കടക്കുമ്പോൾ 'സൂക്ഷിക്കണം'

* അധികൃതർ അറിയാൻ മല്ലപ്പള്ളി: പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിനെയും കോട്ടയം ജില്ലയിലെ വെള്ളാവൂർ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് 2018ൽ നിർമിച്ച കടൂർക്കാവ് മുണ്ടനോലിക്കടവ് പാലത്തിന്‍റെ സമീപപാതയിലെ താഴ്ച അപകടത്തിന് കാരണമാകുന്നു. പാലവും സമീപപാതയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്താണ് കട്ടിങ്​പോലെ താഴ്ച. ഇത് ഇരുചക്ര വാഹനങ്ങൾക്കും ചെറിയ വാഹനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അപകടത്തിൽ പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ അപകടസാധ്യത ഏറെയാണ്. അടുത്തെത്തിയതിനുശേഷമാണ് താഴ്ച കാണുന്നത്. പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വരുന്നതിനാൽ മറ്റ്​ വാഹനങ്ങളുമായി ഇടിക്കാനും കാരണമാകുന്നുണ്ട്​. അപകടം ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന്​ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. ---------- ഫോട്ടോ: മുണ്ടനോലിക്കടവ് പാലത്തിന്‍റെ സമീപപാതയിലെ താഴ്ച

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.