പത്തനംതിട്ട: സ്‌കൂള്‍ പ്രവേശനോത്സവം ജില്ലതല ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10.15ന് ആറന്മുള ഗവ. വി.എച്ച്.എസ്.എസില്‍ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വിശിഷ്ടാതിഥിയാകും. രാവിലെ ഒമ്പതിന് സംസ്ഥാനതല പ്രവേശനോത്സവം സംപ്രേഷണം ചെയ്യും. 10.15ന് നവാഗതര്‍ക്ക് സ്വീകരണം നല്‍കും. ------- സംരംഭകര്‍ക്ക് ബോധവത്കരണ ക്ലാസ് പത്തനംതിട്ട: സംസ്ഥാന സര്‍ക്കാറിന്‍റെ 2022-23 വര്‍ഷത്തില്‍ ഒരുലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി പ്രമാടം പഞ്ചായത്തിന്‍റെയും താലൂക്ക് വ്യവസായ ഓഫിസിന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംരംഭകരെ കണ്ടെത്താനും ബാങ്ക് വായ്പ, സബ്സിഡി ലോണ്‍, ലൈസന്‍സുകള്‍ എന്നിവയെപ്പറ്റിയുള്ള സംശയ നിവാരണങ്ങള്‍ക്കുമായി ബോധവത്കരണ ക്ലാസ് വ്യാഴാഴ്ച രാവിലെ 10ന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. പഞ്ചായത്ത് പരിധിയില്‍ സംരംഭം തുടങ്ങാന്‍ താൽപര്യമുള്ള പ്രവാസികള്‍, വനിതകള്‍, അഭ്യസ്തവിദ്യര്‍, യുവാക്കള്‍ തുടങ്ങി പുതിയ സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കുന്ന സൗജന്യ ക്ലാസില്‍ പങ്കെടുക്കാം. ഫോണ്‍: 9188127054. ----- കിറ്റ്സില്‍ അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട: കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവല്‍ സ്റ്റഡീസിന്‍റെ (കിറ്റ്സ്) എറണാകുളം സെന്‍ററില്‍ ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ടൂറിസം കോഴ്സില്‍ പ്രവേശനം നേടുന്നതിന് അപേക്ഷിക്കാം. യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം. ഫോൺ: 0484- 2401008. --------- ഫോട്ടോ PTL 11 ADM ALEX സര്‍വിസില്‍നിന്ന് വിരമിച്ച അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് അലക്‌സ് പി. തോമസ് --------- പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ അധ്യാപക ഒഴിവ് പത്തനംതിട്ട: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പത്തനംതിട്ട, റാന്നി പ്രീ-മെട്രിക് ഹോസ്റ്റലുകളിലും പെണ്‍കുട്ടികളുടെ പന്തളം, അടൂര്‍, തിരുവല്ല, മല്ലപ്പള്ളി പ്രീ-മെട്രിക് ഹോസ്റ്റലുകളിലും 2022-23 അധ്യയനവര്‍ഷം യു.പി ക്ലാസ് വിദ്യാര്‍ഥികളെ എല്ലാ വിഷയവും പഠിപ്പിക്കാനും ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, നാച്വറല്‍ സയന്‍സ് (ബയോളജി), ഫിസിക്കല്‍ സയന്‍സ് (ഫിസിക്‌സ് ആൻഡ് കെമിസ്ട്രി), സോഷ്യല്‍ സ്റ്റഡീസ് വിഷയങ്ങള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് അതത് വിഷയങ്ങളില്‍ ബിരുദവും ബി.എഡ്/ പി.ജി യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ജില്ല പട്ടികജാതി വികസന ഓഫിസുമായി ബന്ധപ്പെടാം. ഫോണ്‍: 0468 2322712.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.