മല്ലപ്പള്ളി: പ്രളയത്തിൽ അപ്രോച് റോഡ് തകർന്ന് മാസം ഏഴ് പിന്നിട്ടിട്ടും വെണ്ണിക്കുളം കോമളത്ത് താൽക്കാലിക പാലം നിർമിക്കാത്തതിൽ പ്രതിഷേധിച്ച് കോമളം ജനകീയവേദി സന്ദേശ യാത്ര നടത്തി. സന്ദേശ യാത്ര തുരുത്തിക്കാട് മാർത്തോമ പള്ളി വികാരി ജേക്കബ് പോൾ ഉദ്ഘാടനം ചെയ്തു. കോമളം കാണിക്ക മണ്ഡപം ജങ്ഷനിൽ യാത്രയുടെ സമാപനവും സമര പ്രഖ്യാപന കൺവെൻഷനും ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. പാലം നിർമാണം ഇനിയും താമസിപ്പിച്ചാൽ പഞ്ചായത്ത് ഓഫിസും എം.എൽ.എ ഓഫിസും ഉപരോധിക്കുമെന്ന് കൺവെൻഷൻ പ്രഖ്യാപിച്ചു. ജനകീയവേദി പ്രസിഡന്‍റ് മോൻസൻ കുരുവിള അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഫാ. അനൂപ് സ്റ്റീഫൻ, കൺവീനർ ശ്രീകുമാർ പൂത്തോട്ടിൽ, ജോ. കൺവീനർ മനീഷ് കുമാർ പാരായിൽ, കുഞ്ഞു കോശിപോൾ, ലാലുതോമസ്, സി.എൻ. രവികുമാർ, ടി.കെ. ഉണ്ണികൃഷ്ണൻ, ചെറിയാൻ വർഗീസ്, ഫാ. ഷിജു തോമസ്, ഹരികുമാർ, കെ.വി. രശ്മിമോൾ, സജി ചാക്കോ, റെനി കെ. ജേക്കബ്, വിനീത് കുമാർ, വി.എം.ജി. പണിക്കർ, കെ.ആർ. ചന്ദ്രൻ, അനീഷ്, ജോസ് ഫിലിപ്, രാജേഷ് കുമാർ, രാജേഷ് സുരഭി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.