പ്രവേശനോത്സവത്തിന്​ പോസ്റ്റർ പ്രചാരണം

റാന്നി: സ്കൂൾ പ്രവേശനോത്സവം പൊതുസമൂഹത്തെ അറിയിക്കുന്നതിനും വിദ്യാലയത്തിലേക്ക് ക്ഷണിക്കുന്നതിനുമായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പൊതു ഇടങ്ങളിൽ പോസ്റ്റർ പതിച്ചു. സമഗ്രശിക്ഷ കേരളയാണ് പോസ്റ്റർ തയാറാക്കിയത്. അങ്ങാടി പഞ്ചായത്ത്‌തല പ്രവേശനോത്സവം വരവൂർ ഗവ. യു.പി സ്കൂളിലാണ് നടക്കുന്നത്. അങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ബിന്ദു റെജി, സ്ഥിരംസമിതി അധ്യക്ഷനും വാർഡ് മെംബറുമായ ബി. സുരേഷ്, എസ്​.എം.സി ചെയർമാൻ മാത്തുക്കുട്ടി തുടങ്ങിയവർ​ പ​ങ്കെടുത്തു. ptl rni_2 varavoor ചിത്രം. സ്കൂൾ പ്രവേശനോത്സവം പ്രചാരണ പരിപാടിയുടെ ഭാഗമായി അങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്‍റ്​ അഡ്വ. ബിന്ദു റെജിയുടെ നേതൃത്വത്തിൽ പോസ്റ്റർ പതിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.