കോന്നി: താലൂക്കിലെ തണ്ണിത്തോട്, ചിറ്റാർ സീതത്തോട് പഞ്ചായത്തുകളിൽ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയതും ഫോർമാലിൻ കലർത്തിയതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. തണ്ണിത്തോട് സെൻട്രൽ ജങ്ഷനിൽ നടത്തിയ പരിശോധനയിൽ 45 കിലോയോളം മത്സ്യമാണ് അധികൃതർ പിടികൂടിയത്. കേര, കിളിമീൻ, ചൂര, നെത്തോലി തുടങ്ങിയ മത്സ്യങ്ങളാണ് പിടിച്ചെടുത്തത്. തണ്ണിത്തോട് കുടുംബരോഗ്യ കേന്ദ്രത്തിൽ ഒരു മാസത്തോളമായി ഭക്ഷണത്തിൽനിന്ന് വിഷബാധയേറ്റ അസ്വസ്ഥതകളുമായി നിരവധി ആളുകളാണ് ചികിത്സ തേടിയത്. ഇവരിൽ നടത്തിയ പരിശോധനയിലും ഫോർമാലിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കോന്നി ഫുഡ് സേഫ്റ്റി ഓഫിസർ ഡോ. ഇന്ദുബാലയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ട് കടകളിലായാണ് പരിശോധന നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.