വൈദ്യുതി വകുപ്പിനെ സ്വയംപര്യാപ്തമാക്കുക ലക്ഷ്യം -മന്ത്രി കെ. കൃഷ്ണൻകുട്ടി

വടശ്ശേരിക്കര: വൈദ്യുതി വകുപ്പിനെ സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്മെന്‍റ്​ പ്രോജക്ട് (ഡി.ആർ.ഐ.പി)പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കക്കാട് ഡാം സേഫ്റ്റി ഡിവിഷന്‍റെയും അനുബന്ധ ഫീല്‍ഡ് ഓഫിസായ കൊച്ചുപമ്പ ഡാം സേഫ്റ്റി സബ് ഡിവിഷന്‍ ഓഫിസിന്‍റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സീതത്തോട്ടിലുള്ള ഓഫിസിനായി 317 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ പുതിയ കെട്ടിടം 1.25 കോടി രൂപക്കും, കൊച്ചുപമ്പയിലെ ഫീല്‍ഡ് ഓഫിസ്, ഡോര്‍മിറ്ററി എന്നിവ 335 ചതുരശ്ര മീറ്റര്‍ വസ്തീര്‍ണത്തില്‍ 1.18 കോടി ചെലവിലുമാണ് നിര്‍മിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ.ബി. അശോക്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. ഗോപി, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ജോബി ടി.ഈശോ, ജില്ല പഞ്ചായത്ത് അംഗം ലേഖ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി.എസ്. സുജ, ബ്ലോക്ക് പഞ്ചായത്ത് അംഗം നബീസത്ത് ബീവി, സീതത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ബീന മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.