സ്കൂൾ ബസ്​ ഡ്രൈവർമാർക്ക് പരിശീലനം

കോന്നി: താലൂക്കിലെ സ്കൂൾ ബസ് ഡ്രൈവർമാരുടെ ഏകദിന റോഡ് സുരക്ഷ പരിശീലന പരിപാടി സംഘടിപ്പിച്ചു. കോന്നി താലൂക്കിലെ 80 ബസ് ഡ്രൈവർമാർ പങ്കെടുത്തു. കോന്നി അഗ്​നിരക്ഷാ സേന ഉദ്യോഗസ്ഥരായ ഷിഹാബുദ്ദീൻ, സുഹൈൽ എന്നിവർ ക്ലാസ് നയിച്ചു. പങ്കെടുത്ത ഡ്രൈവർമാർക്ക് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്‍റിന്‍റെ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. കോന്നി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.ജെ. ഷിബു, അസി.​മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ആർ. സന്ദീപ്, എം.പി. നൗഷാദ്, സജിംഷ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.