പ്രവാസി ക്ഷേമത്തിനായി സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല -കേന്ദ്രമന്ത്രി വി. മുരളീധരൻ

അടൂർ: നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളമെന്ന് പറയുമ്പോഴും പ്രവാസി ക്ഷേമത്തിനായി വേണ്ട കാര്യങ്ങൾ മാറിവന്ന സർക്കാറുകൾ ചെയ്തിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. അടൂർ പ്രവാസി സംഘം ആംബുലൻസിന്‍റെ ഫ്ലാഗ്ഓഫ് നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദേശ രാഷ്ട്രങ്ങളുമായി വേണ്ട നയരൂപവത്​കരണങ്ങളിൽ ഭാരതം ഒന്നാമതാണ്. എന്നാൽ, നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളെ സംരക്ഷിക്കാനും മറ്റ് വ്യവസ്ഥാപിതമായ കാര്യങ്ങൾ ചെയ്യാൻ ഇരു മുന്നണി ഭരണങ്ങളും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അടൂർ പ്രവാസി സംഘം ട്രസ്റ്റ് ചെയർമാൻ ആർ. ജിനു അധ്യക്ഷതവഹിച്ചു. ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ വി.എ. സൂരജ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. PTL ADR muraleedharan പ്രവാസി സംഘം ആംബുലൻസ്‌ ഫ്ലാഗ്ഓഫ് അടൂരിൽ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.