കാട്ടുപന്നി പ്രതികരണം

*കൊന്നൊടുക്കാൻ പ്രത്യേക ദിവസം മാറ്റിവെക്കണം കാട്ടുപന്നികളെ കൊന്നൊടുക്കാൻ അതി വിദഗ്ധരായ ഷൂട്ടർമാരെ മറ്റു സംസ്ഥാനത്തുനിന്ന് കൊണ്ടുവരണം. പ്രത്യേക ജനകീയ സമിതികൾ രൂപവത്​കരിച്ച് കാട്ടുപന്നികളെ കൊന്നൊടുക്കാൻ പ്രത്യേക ദിവസം മാറ്റിവെക്കണം. വെള്ളപ്പൊക്കവും മറ്റു പ്രകൃതിദുരന്തങ്ങളും വരുമ്പോൾ ഇടപെടുന്നത് പോലെ ഇവ​കളെ കൊ​ന്നൊടുക്കാനും നാം ഇടപെടണം. ഓരോ ആഴ്ച ഓരോ താലൂക്ക് കേന്ദ്രീകരിക്കണം. ഇപ്പോൾ പഞ്ചായത്തുകൾക്ക് അനുമതി കൊടുത്തത് എത്രമാത്രം വിജയകരമാണെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. ഇതിനായി വാർഡ് തല -പഞ്ചായത്ത് -താലൂക്ക് സമിതികൾ രൂപവത്​കരിക്കണം. ഈ നിയമം ദുരുപയോഗം ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു വാർഡിൽ ഒരു ഷൂട്ടർക്ക് താമസിക്കാൻ സൗകര്യം പഞ്ചായത്ത് ഒരുക്കണം. ------ ഫോട്ടോ: അനീഷ് കെ. മത്തായി പന്തളം തെക്കേക്കര വില്ലേജ് സമിതി അംഗം, എൻ.സി.പി ജില്ല ജനറൽ സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.