കുഴൽമന്ദം: അർധരാത്രി വീടിനകത്തേക്ക് പെട്രോൾ ബോംബും, ഗുണ്ടും എറിഞ്ഞ രണ്ടു യുവാക്കളെ കുഴൽമന്ദം പൊലീസ് അറസ്റ്റ് ചെയ്തു. തോലനൂർ കീഴ്പാല അഖിൽ(24), പുതുശ്ശേരി മുറിയംപൊറ്റ രാഹുൽ(19) എന്നിവരാണ് പൊലീസ് പിടിയിലായത്. ആഗസ്റ്റ് 14ന് അർദ്ധരാത്രിയാണ് കുത്തനൂർ മിൽറോഡ് പ്രാരുകാട് പങ്കജത്തിന്റെ വീട്ടിലേക്ക് പെട്രോൾ കുപ്പിയും, പടക്കഗുണ്ടും ഏറിഞ്ഞത്.
അപകടത്തിൽ ജനൽ ഗ്ലാസുകൾ പൊട്ടുകയും കമ്പികൾക്ക് കേടുപാടു ഉണ്ടാവുകയും ചെയ്തു. മഴ ഉള്ളതിനാൽ പെട്രോൾ പൂർണമായും കത്തി പൊട്ടിത്തെറിച്ചില്ല. സംഭവത്തിനുശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ സി.സി.ടി.വിയുടെ സഹായത്തോടെയാണ് തിരിച്ചറിയാൻ കഴിഞ്ഞത്. പങ്കജത്തിന്റെ മകൾ അഖിലിന്റെ പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കുഴൽമന്ദം പൊലീസ് ഇൻസ്പെക്ടർ എ. അനൂപ്, എസ്.ഐ സാം ജോർജ്, എ.എസ്.ഐ വി. വത്സൻ, എം. സജീഷ്, സി.എൻ. ബിജു, ആർ. ബാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.