കോങ്ങാട്: വിൽപനക്കായി കൊണ്ടുവന്ന 1.3 കിലോ എം.ഡി.എം.എയുമായി യുവാവും പെൺ സുഹൃത്തും പൊലീസിന്റെ പിടിയിലായി. മങ്കര വെള്ള റോഡ് കുനിയംപാടം സുനിൽ (30), വടക്കഞ്ചേരി സരിത (30) എന്നിവരാണ് പിടിയിലായത്. കുണ്ടളശ്ശേരിയിലെ ചിറക്കേക്കാവ് കൊല്ലങ്കോട് പാറയിലെ വാടക വീടിന്റെ മുറ്റത്ത് നിർത്തിയിട്ട ടൊയോട്ട ക്വാളിസ് വാഹനത്തിൽനിന്നാണ് രാസലഹരി കണ്ടെടുത്തത്. ലഹരിമരുന്നും വിതരണത്തിനായി ഉപയോഗിച്ച വാഹനവും 24,0000 രൂപയും പൊലീസ് പിടിച്ചെടുത്തു. ഈ തുക ലഹരിവിൽപന വഴി ലഭിച്ചതാണെന്നാണ് പൊലീസിന് കിട്ടിയ വിവരം .
രണ്ട് വർഷം മുമ്പാണ് സുനിൽ കാറ്ററിങ് സർവിസ് നടത്തുന്നതിനായി വീട് വാടകക്കെടുത്തത്. ബംഗളൂരുവിൽനിന്ന് ചില്ലറ വിൽപനക്കായി കൊണ്ടുവന്ന രാസലഹരിയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കാറ്ററിങ് സ്ഥാപനത്തിന്റെ മറവിലാണ് ഇവർ എം.ഡി.എം.എ വിൽപന നടത്തിയതെന്ന് പൊലീസ് പറയുന്നു. സുനിലും സരിതയും സഹപാഠികളാണ്. വാടക വീട് കേന്ദ്രീകരിച്ചുള്ള ലഹരി വിൽപനയെപ്പറ്റി അറിഞ്ഞ ജില്ല ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.