കല്ലടിക്കോട്/ ചെർപ്പുളശ്ശേരി/ ഒറ്റപ്പാലം: മേടമാസ ചൂടിന് ശമനം പകർന്ന് വേനൽമഴ. കാറ്റോടും ഇടിമിന്നലോടുംകൂടി പെയ്ത മഴ മണിക്കൂറോളം നീണ്ടു. കനത്ത ചൂടിനും വരണ്ട ഭൂമിക്കും ആശ്വാസമായി.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് കാറ്റിന്റെ അകമ്പടിയോടെ വിവിധ പ്രദേശങ്ങളിൽ മഴ പെയ്തത്. സാധാരണയായി വിഷു ആഘോഷ നാളുകളിൽ എത്താറുള്ള മഴ ഇക്കുറി വൈകിയാണ് എത്തിയത്.
ഉൾനാടൻ ഗ്രാമീണ മേഖലയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും കൃഷി ഉണക്ക് ഭീഷണി അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യത്തിൽ മഴ കിട്ടിയത് കർഷകർക്കും പ്രതീക്ഷ നൽകുന്നതാണ്. കാറ്റിലും മഴയിലും വ്യാപകമായി മരങ്ങൾ വീണും വൈദ്യുതി ലൈനുകൾ താറുമാറായും നാട് ഇരുട്ടിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.