പത്തിരിപ്പാല: മണ്ണൂർ പത്തിരിപ്പാല റോഡിൽ വാഹനം ചാലിൽ കുടുങ്ങുന്നത് ഡ്രൈവർമാർക്ക് ദുരിതമാകുന്നു. പാതക്കരികിലൂടെ ജൽ ജീവൻ മിഷൻ പദ്ധതിക്കായി കീറിയ ചാലുകളിലാണ് വാഹനങ്ങൾ പലപ്പോഴും കുടുങ്ങുന്നത്. രണ്ടു മിറ്റർ താഴ്ചയുള്ള ചാലിൽ പൈപ്പിട്ട് മണ്ണിട്ട് നികത്തിയിരുന്നു. ഈ ചാലുകളിലാണ് വാഹനങ്ങൾ കുടുങ്ങുന്നത്. ചാലുകളിൽ മെറ്റലിട്ട് ശരിയാംവിധം മൂടാത്തതാണ് പല വാഹനങ്ങളും ചാലിൽ കുടുങ്ങുന്നത്.
ഇത് മൂലം സാമ്പത്തികനഷ്ടവും സമയനഷ്ടവും ഉണ്ടാകുന്നതായി വാഹന ഡ്രൈവർമാർ പരാതിപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വാഹനങ്ങൾ കുടുങ്ങി. മണ്ണുമാന്തി യന്ത്രം എത്തിച്ചാണ് വാഹനങ്ങൾ വലിച്ചു കയറ്റുന്നത്. വെള്ളിയാഴ്ച രാവിലെ ഗ്യാസ് വിതരണം ചെയ്യുന്ന വാഹനത്തിന്റെ ഒരു വശം ടയർ പൂർണമായും ചാലിൽ പൂന്തി. മണിക്കുറുകൾക്കുശേഷമാണ് വാഹനം കരക്ക് കയറ്റാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.