ചെർപ്പുളശ്ശേരി കാക്കാത്തോടിനുസമീപം അപകടത്തിൽപ്പെട്ട ബസ്
ചെർപ്പുളശ്ശേരി: കച്ചേരികുന്ന് കാക്കാത്തോടിന് സമീപം ബസും കാറും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ ആറ് പേർക്ക് പരികേറ്റു. ചൊവ്വാഴ്ച രാവിലെ 8.30 നാണ് സംഭവം.
ചെർപ്പുളശ്ശേരിയിൽനിന്ന് മണ്ണാർക്കാട്ടേക്ക് പോകുന്ന സ്വകാര്യ ബസാണ് വൈദ്യുതി തൂണിലിടിച്ചത്. പിറകിൽ വന്നിരുന്ന കാറും തുടർന്ന് ബസിൽ ഇടിക്കുകയായിരുന്നു. കാറിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ബസ് യാത്രക്കാരായ ആളുകൾ ബസിനുള്ളിൽ വീണാണ് പരിക്കേറ്റത്. ഇവരെ മാങ്ങോട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് സ്കൂൾ വിദ്യാർഥികളായ അർച്ചന (17), വിനയ് മുരളി (16 ), അൻവിദ (16), മണ്ണാർക്കാട് സെൻറ് ഡൊമിനിക് സ്കൂൾ അധ്യാപിക ടിനി (26), അതിഥി തൊഴിലാളികളായ ഫസൽ അലി (36), ബാബുൾ ആലം (35) എന്നിവർക്കാണ് പരിക്കേറ്റത്.
കാറൽ മണ്ണ, കച്ചേരികുന്ന് പള്ളികയറ്റം, കാക്കാത്തോട് ഭാഗങ്ങളിൽ അപകടം പതിവാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.