വ​ണ്ടാ​ഴി​യി​ൽ ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ യൂ​നി​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

ഫർണിച്ചർ നിർമാണ യൂനിറ്റിൽ തീപിടിത്തം

വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി​യി​ൽ ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ യൂ​നി​റ്റ് ക​ത്തി​ന​ശി​ച്ചു. പു​തു​ക്കു​ളം പ​റ​മ്പ് ഷ​ഹീ​ദ ഷു​ക്കൂ​റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഷാ​ൻ വു​ഡ് വ​ർ​ക്ക് എ​ന്ന സ്ഥാ​പ​ന​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന്​ സ്ഥാ​പ​നം അ​ട​ച്ച് ജോ​ലി​ക്കാ​രും മ​റ്റും പോ​യ​താ​യി​രു​ന്നു. ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ചെ ഒ​ന്ന​ര​യോ​ടെ ശ​ബ്ദം കേ​ട്ടു​ണ​ർ​ന്ന അ​യ​ൽ​വാ​സി സ്ഥാ​പ​ന​ത്തി​ന്റെ തെ​ക്കു​ഭാ​ഗ​ത്തു​നി​ന്ന് തീ ​ഉ​യ​രു​ന്ന​ത് ക​ണ്ടു. ഉ​ട​ൻ ഫ​യ​ർ​ഫോ​ഴ്സി​നെ അ​റി​യി​ച്ചു. ഇ​തി​നി​ടെ പ​ട്രോ​ളി​ങ്ങി​നി​ടെ മം​ഗ​ലം​ഡാം പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

വ​ട​ക്ക​ഞ്ചേ​രി, ആ​ല​ത്തൂ​ർ, കൊ​ല്ലം​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി അ​സി​സ്റ്റ​ന്റ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ കെ. ​വേ​ലാ​യു​ധ​ന്റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ അ​ഞ്ച് യൂ​നി​റ്റ് അ​ഗ്നി​ര​ക്ഷാ​സേ​ന നാ​ല​ര മ​ണി​ക്കൂ​റോ​ളം ശ്ര​മി​ച്ചി​ട്ടാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ ക്കി​യ​ത്. ഫ​ർ​ണി​ച്ച​റു​ക​ൾ, ഉ​രു​പ്പ​ടി​ക​ൾ, യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ എ​ന്നി​വ ക​ത്തി​ന​ശി​ച്ചു. ഏ​ക​ദേ​ശം 50-55 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. 

Tags:    
News Summary - Fire at furniture manufacturing unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.