സീ​താ​ർ​കു​ണ്ട് പു​ഴ​യി​ൽ കു​ടു​ങ്ങി​യ​വ​രെ അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തു​ന്നു

പുഴയിൽ വെള്ളമുയർന്നു; വിദ്യാർഥികൾ കുടുങ്ങി

കൊല്ലങ്കോട്: സീതാർകുണ്ട് വെള്ളച്ചാട്ടം കാണാനെത്തിയ മൂന്ന് വിദ്യാർഥികൾ പുഴയുടെ അക്കര കുടുങ്ങി.തത്തമംഗലം സ്വദേശി ഹാറൂൺ ഹിഷാം (22), കുനിശേരി സ്വദേശി അഫ്രീദ് (18), കോഴിക്കോട് സ്വദേശി അമാൻ റോഷൻ (18) എന്നിവരാണ് പുഴയിൽ വെള്ളം ഉയർന്നതോടെ മറുകര കടക്കാനാവാതെ കുടുങ്ങിയത്. വ്യാഴാഴ്ച ഉച്ചക്ക് മഴ ശക്തമായതോടെ പുഴയിൽ ക്രമാതീതമായി വെള്ളം ഉയരുകയായിരുന്നു.

സീതാർകുണ്ട് വെള്ളച്ചാട്ടത്തിനു തൊട്ടുതാഴെ കുടുങ്ങിയ വിദ്യാർഥികളെ വൈകുന്നേരം നാലരയോടെ അഗ്നിരക്ഷാ സേനയും വനപാലകരും പൊലീസും എത്തി വടം കെട്ടി മറുകരയിലെത്തിച്ചു. നാട്ടുകാരാണ് പൊലീസിന് വിവരമറിയിച്ചത്.മൂന്നുപേർക്കും പരിക്കൊന്നുമില്ലെന്ന് അധികൃതർ പറഞ്ഞു.

അഗ്നിരക്ഷാ സേന അസി. സ്റ്റേഷൻ ഓഫിസർ ആർ. രമേശ്, വനം സെക്ഷൻ ഫോറസ്റ്റർ മണിയൻ, റെസ്ക്യു ഓഫിസർ എം. കൃഷ്ണപ്രസാദ്, എസ്. സജീവൻ, സി. കൃഷ്ണരാജ്, ആർ.എൽ. രത്നകുമാർ, കെ. രമാധരൻ, സി. കൃഷ്ണൻകുട്ടി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Tags:    
News Summary - The water rise in the river; Students are stuck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.