കൂറ്റനാട്: പട്ടാമ്പി-കൂറ്റനാട് പാതയിൽ വാവനൂർ പെട്രോൾ പമ്പിന് മുൻവശം ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. കാഞ്ഞിരത്താണി സ്വദേശിയുടെ ടാറ്റ എയ്‌സ് ഗുഡ്സ് വാഹനമാണ് കത്തിയത്.
ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും പട്ടാമ്പി ഫയർ ഫോഴ്‌സുമാണ് തീയണച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന 6000 രൂപയും രേഖകളും കത്തിനശിച്ചു. ചാലിശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.