ചുങ്കത്ത് ഡിവൈഡറില്‍ തട്ടി മിനിവാന്‍ മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

കുമരംപുത്തൂര്‍: ദേശീയപാതയില്‍ കുമരംപുത്തൂര്‍ ചുങ്കത്ത് നിയന്ത്രണം വിട്ട് മിനിവാന്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞു. തിരുവിഴാംകുന്ന് സ്വദേശി സുരേന്ദ്രന് (48) പരിക്കേറ്റു. ഇയാളെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് അപകടം.

മണ്ണാര്‍ക്കാട്ടുനിന്ന് തിരുവിഴാംകുന്നിലേക്ക് പോകും വഴിയായിരുന്നു അപകടം. എതിരെ വന്ന വാഹനത്തിന്റെ അമിത വെളിച്ചത്തില്‍ ഡിവൈഡര്‍ ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് അപകടകാരണമായി പറയുന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. രാത്രികളില്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് ഡിവൈഡര്‍ ശ്രദ്ധയില്‍പ്പെടാതെ പോകുന്ന സാഹചര്യമുള്ളതായാണ് ആക്ഷേപം. ഇത് പലപ്പോഴും അപകടത്തിനും ഇടയാക്കുന്നുണ്ട്.രാത്രിയില്‍ ഡിവൈഡര്‍ ശ്രദ്ധയില്‍പ്പെടുന്ന തരത്തിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറാകണമെന്നാണ് ആവശ്യം.

Tags:    
News Summary - The minivan hit the toll divider and overturned; The driver was injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.