ആനക്കര/കൂറ്റനാട്: രണ്ടിടത്തുണ്ടായ തെരുവു നായുടെ ആക്രമണത്തിൽ മൂന്നര വയസ്സുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. കപ്പൂര്‍ പഞ്ചായത്തിലെ കാഞ്ഞിരത്താണിയിൽ വെള്ളിയാഴ്ച രാവിലെ മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയാണ് മൂന്നര വയസുള്ള ഫിസാനെ നായ കടിച്ചത്. കൂടാതെ പ്രദേശത്ത് മറ്റ് മൂന്ന് പേർക്കും തെരുവ് നായുടെ കടിയേറ്റിട്ടുണ്ട്. വീട്ടിൽ അലക്കുന്നതിനിടെ ഒരു സ്ത്രീക്കും മറ്റൊരു സ്ത്രീ വീടിന് മുന്നിൽ നിൽക്കുമ്പോഴും കടിയേറ്റു. പള്ളിയിൽ പോവാൻ നിൽക്കുന്നിതിനിടെ മറ്റൊരാളുടെ കൈക്കും നായ കടിച്ചു. കടിയേറ്റവർ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കൂറ്റനാട് പള്ളിയിലേക്ക് പോകവെ ഏഴ് വയസുകാരനെ തെരുവ് നായകള്‍ കൂട്ടംചേര്‍ന്ന് കടിച്ചുപരിക്കേല്‍പ്പിച്ചു. തിരുമിറ്റകോട് നെല്ലികാട്ടിരി പെട്ടികട കുന്നുംപുറത്ത് സക്കീര്‍ ഹുസൈന്റെ മകന് മുഹമ്മദ് ഹിഷാനാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. കുട്ടിയുടെ കരച്ചില് കേട്ട് നാട്ടുകാര്‍ എത്തിയാണ് രക്ഷപെടുത്തിയത്. ശരീരത്തിന്റെ പലഭാഗത്തും പരിക്കുണ്ട്. കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.