കൊല്ലങ്കോട്: രേഖകളില്ലാതെ കരിങ്കൽ കടത്തിയ 12 ടിപ്പറുകൾ പൊലീസ് പിടികൂടി. മുതലമട, മൂച്ചങ്കുണ്ട് പന്തപ്പാറയിൽ അനധികൃത ക്വാറികളിൽനിന്നുള്ള കരിങ്കല്ല് കയറ്റിയ 12 ടിപ്പറുകളാണ് പൊലീസ് പിടികൂടിയത്. പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികളിൽനിന്നും കരിങ്കല്ല് ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ നടത്തുന്നത് വ്യാപകമാണ്. ജിയോളജി, റവന്യൂ, പഞ്ചായത്ത്, എക്സ്പ്ലോസിവ് എന്നീ വകുപ്പുകളുടെ അംഗീകാരമില്ലാതെയാണ് ക്വാറികൾ പ്രവർത്തിക്കുന്നത്.
മുതലമടയിൽ മാത്രം 18ൽ അധികം അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ഇവക്കെതിരെ നടപടിയെടുക്കാൻ റവന്യൂ, ജിയോളജി വകുപ്പുകൾ തയാറാകുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് പൊലീസ് നടപടി. കഴിഞ്ഞവർഷം വിജിലൻസ് റെയ്ഡ് നടത്തിയ ക്വാറികളിൽനിന്നും കരിങ്കൽ കടത്തിയ ടിപ്പറുകളാണ് പിടിയിലായത്.
ജിയോളജി വകുപ്പ് പ്രദേശത്ത് പരിശോധന നടപടികൾ ഇല്ലാത്തതിനാൽ വീണ്ടും ക്വാറികൾ സജീവമായി. സർക്കിൾ ഇൻസ്പെക്ടർ കെ. മണികണ്ഠൻ, സബ് ഇൻസ്പെക്ടർമാരായ സത്യനാരായണൻ, അയ്യപ്പജ്യോതി, ഹേമന്ത് ഉൾപ്പെടെയുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.