പാലക്കാട്: സൈബര്‍ തട്ടിപ്പ് സംഘങ്ങളുടെ നേതൃത്വത്തിൽ ക്യു.ആര്. കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകളും വ്യാപകമാകുന്നു. ധനകാര്യ ഡെപ്യൂട്ടി സെക്രട്ടറിയും പാലക്കാട് ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫിസറുമായ പി. അനില്‍കുമാര്‍ തട്ടിപ്പുകൾ തടയാനുള്ള മാർഗരേഖ പുറത്തിറക്കി.
ക്വിക്ക് റെസ്പോണ്‍സ് (ക്വിക്ക് റെസ്പോണ്‍സ്) എന്നാണ് ക്യു.ആര് - ന്റെ പൂര്‍ണ രൂപം. 1994 ല്‍ ജപ്പാനിലെ ഓട്ടോമോട്ടിവ് കമ്പനിയായ ഡെന്‍സോ വേവിനായി കണ്ടുപിടിച്ച വെള്ളയും, കറുപ്പും ചതുരങ്ങളിലുള്ള ഒരു ദ്വിമാന ബാര്‍ കോഡാണ് ക്യു.ആര്.
ഇതൊരു മെഷിന് റീഡബിള്‍ ഒപ്റ്റിക്കല്‍ ലേബലാണ്. ഇവയില്‍ ഒരു ആപ്ലിക്കേഷനിലേക്കോ, വെബ്സൈറ്റിലേക്കോ പോയിന്റ് ചെയ്യുന്ന ലൊക്കേറ്റര്‍, അല്ലെങ്കില്‍ ഐഡന്റിഫയര്‍ ഉള്‍പ്പെട്ടിരിക്കുന്നു.
ഉപയോക്താക്കള്‍ക്ക് ക്യു.ആര് കോഡ് സൃഷ്ടിക്കാനും, പ്രിന്റ് ചെയ്യാനും സാധിക്കും. ക്യു.ആര് കോഡ് വ്യാപകമായി ഉപയോഗിക്കപെടുന്നതോടൊപ്പം തട്ടിപ്പുകളും ഇന്ന് വ്യാപകമാവുകയാണ്.
1) ക്വിഷിങ്: ക്യു.ആര് കോഡ് തട്ടിപ്പുകളില്‍ ഏറ്റവും സാധാരണയായി നടക്കുന്ന തട്ടിപ്പാണിത്. ഉപയോക്താവിനെ മനഃപൂര്‍വം വഞ്ചിച്ച് ക്യു.ആര് കോഡ് സ്കാന്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയും വ്യക്തിയെ വ്യാജ വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യുകയും ചെയ്യുന്നു. ഉപയോക്താക്കളെ തട്ടിപ്പ് സംഘങ്ങളുടെ വെബ്സൈറ്റുകളിലേക്ക് എത്തിക്കുകയും അവിടെ നിന്ന് ബാങ്ക് അക്കൗണ്ട് / ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, പാസ് വേഡുകള്‍ എന്നിവ ചോര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.
2) ഫിഷിങ്: ക്യു.ആര് ഫിഷിങ് എന്നത് ഒരു സോഷ്യല്‍ എഞ്ചിനീയറിങ് ആക്രമണമാണ്. കത്ത്, വ്യാജ രേഖകള്‍, സന്ദേശങ്ങള്‍, പരസ്യങ്ങള്‍, വ്യാജ ഇ- മെയിലുകള്‍ എന്നിവയിലൂടെ വ്യാജ ക്യു.ആര് കോഡ് ഉപയോഗിച്ച് വ്യക്തിഗത സെന്‍സിറ്റീവ് വിവരങ്ങള്‍ മോഷ്ടിക്കുന്ന രീതിയാണിത്. ഇ- മെയില്‍ ഫിഷിങ് ഇതിനകം തന്നെ വിവരങ്ങള്‍ മോഷ്ട്ടിക്കാനുള്ള ഒരു പ്രധാന മാര്‍ഗമായിരിക്കുന്നു.
3) മാല്‍വെയര്‍ ഇന്സ്റ്റലേഷന്: ഉപയോക്താക്കള്‍ സ്കാന്‍ ചെയ്യുന്ന ക്യു.ആര് കോഡ് വഴി ഉപകരണങ്ങളില്‍ മാല്‍വെയര്‍ സന്നിവേശിപ്പിക്കുന്നു. ഇത് ഉപകാരങ്ങളിലെ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതിന് വഴി വയ്ക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.