മുട്ടിക്കുളങ്ങര പാടത്ത് പുതുപ്പറമ്പിൽ രാജു ഫ്രാൻസിസ് വാഴ വെട്ടിനശിപ്പിക്കുന്നു
മുണ്ടൂർ: നേന്ത്രക്കായക്ക് പൊതുവിപണിയിൽ വിലയിടിഞ്ഞതിൽ മനംനൊന്ത് കർഷകൻ ഒരേക്കർ സ്ഥലത്തെ വാഴ കൃഷി വെട്ടിനശിപ്പിച്ചു. മുട്ടിക്കുളങ്ങര പാടശേഖരത്തിൽ വാഴകൃഷി ഇറക്കിയ പാലക്കയത്തെ രാജു ഫ്രാൻസിസാണ് ആയിരത്തോളം വാഴകൾ വെട്ടിയിട്ടത്.
നാല് മാസം മുമ്പ് രണ്ടര ലക്ഷത്തോളം രൂപ ചെലവഴിച്ച് കൃഷി ഇറക്കിയത്. ഒരു കിലോ ഏത്തക്കായക്ക് പൊതുവിപണിയിൽ 15 രൂപയാണ് കിട്ടുന്നതെന്ന് രാജു ഫ്രാൻസിസ് പറഞ്ഞു.
കാട്ടാന, പന്നി, മയിൽ എന്നീ വന്യമൃഗങ്ങൾക്ക് പ്രതിരോധമൊരുക്കി വളരെ പ്രയാസപ്പെട്ടാണ് കൃഷി ഇറക്കിയത്. സ്വന്തം വാഴ കൃഷിയെ വളമാക്കി നെൽകൃഷിയിറക്കാനൊരുങ്ങുകയാണ് ഇദ്ദേഹം. അയൽ സംസ്ഥാനത്ത് നിന്ന് വൻതോതിൽ നേന്ത്രക്കായ വന്നു തുടങ്ങിയതാണ് വിലയിടിവിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.