ആലത്തൂർ: ആലത്തൂരിൽ പോക്സോ കോടതി അനുവദിച്ചു. മുൻസിഫ്, മജിസ്ട്രേറ്റ് കോടതികളോട് ചേർന്നുള്ള 2015ൽ നിർമിച്ച കെട്ടിടത്തിലാണ് പോക്സോ കോടതി പ്രവർത്തിക്കുക. കെട്ടിടത്തിൽ സ്ഥലസൗകര്യം പരിമിതമായതിനാൽ എം.എൽ.എ ഫണ്ടിൽ 20 ലക്ഷം ചെലവിൽ 500 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയകെട്ടിടം നിർമിച്ച് പഴയ കെട്ടിടത്തിൽ കൂട്ടിച്ചേർക്കാനാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.
ആലത്തൂർ: നിലവിലെ മുൻസിഫ്, മജിസ്ട്രേറ്റ് കോടതികൾക്കായി പുതിയ കോടതി സമുച്ഛയം നിർമിക്കാനും നടപടി ആയി. 1904ൽ ബ്രീട്ടിഷ് ഭരണകാലത്ത് സ്ഥാപിച്ച ഓട്ടുപുരയിലാണ് മുൻസിഫ് കോടതി പ്രവർത്തിക്കുന്നത്. അതുൾപ്പെടെ കോടതി വളപ്പിലുള്ള മറ്റ് പഴയ കെട്ടിടങ്ങൾ പൊളിച്ചാണ് പുതിയ സമുച്ഛയം നിർമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.