ആ​ര് ക​യ​റും മു​തു​മ​ല ?

പട്ടാമ്പി: സി.പി.എം അശ്വമേധത്തിന് തടയിടാനുള്ള അവസരം അമ്പതിൽ താഴെ വോട്ടുകൾക്കാണ് മുതുതലയിൽ യു.ഡി.എഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ടത്. നാൽപതിൽ താഴെ വോട്ടുകൾക്ക് മൂന്നു വാർഡുകളിൽ കാലിടറിയ മുന്നണിക്ക് സി.പി.എം ആധിപത്യത്തിന് വെല്ലുവിളി ഉയർത്താനാവുമോ? കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ നേടിയ ആയിരത്തോളം വോട്ടുകളുടെ ലീഡ് നിലനിർത്താനായാൽ പഞ്ചായത്തിൽ ആദ്യമായി ചെങ്കൊടിക്ക് ചെക്ക് വെക്കാമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ.

ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പിൽനിന്ന് വിഭിന്നമായാണ് തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർമാരെ സ്വാധീനിക്കുന്നതെന്ന യാഥാർഥ്യം നിലനിൽക്കുമ്പോഴും ഒരു ഭരണമാറ്റത്തിനുള്ള കഠിന പ്രയത്നത്തിൽ അതൊന്നും യു.ഡി.എഫിനെ ബാധിക്കുന്നില്ല. പഞ്ചായത്ത് രൂപവത്കരണത്തിന് ശേഷം ചെങ്കൊടിക്കല്ലാതെ വഴങ്ങിയിട്ടില്ലാത്ത മുതുതലയിൽ കൂടുതൽ തിളക്കമുള്ള വിജയത്തോടെ അധികാരം അരക്കിട്ടുറപ്പിക്കാനുള്ള ലക്ഷ്യമാണ് എൽ.ഡി.എഫിന് മുന്നിലുള്ളത്. പതിനഞ്ചിൽ ഒമ്പതു വാർഡുകളിൽ ജയിച്ചാണ് സി.പി.എം 2020ൽ ഭരണ തുടർച്ച സ്വന്തമാക്കിയത്. യു.ഡി.എഫിന് ഒരു സ്വതന്ത്രയടക്കം നാലു വാർഡിലും ജയിക്കാനായി. ബി.ജെ.പിക്കും ഒരു വാർഡ്‌ ലഭിച്ചു.

നേട്ടങ്ങൾ ചൂണ്ടിക്കാട്ടി ഭരണപക്ഷം

വികസന പ്രവർത്തനങ്ങളുടെ തുടർച്ചക്കായാണ് ഭരണസമിതി വോട്ടർമാരിലേക്കിറങ്ങുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തെ നിരവധി ഭരണ നേട്ടങ്ങൾ പ്രസിഡന്റ് ആനന്ദവല്ലിക്ക് ചൂണ്ടിക്കാണിക്കാനുണ്ട്. അപേക്ഷ നൽകിയ എല്ലാവരെയുംവരെയും പരിഗണിച്ച് ലൈഫ് പദ്ധതി പൂർത്തീകരിച്ചു, ആരോഗ്യമേഖലയിലെ പ്രവർത്തന മികവിന് രണ്ടുതവണ ആർദ്രം പുരസ്കാരം നേടി, സ്ഥലം കണ്ടെത്തി കെട്ടിടം നിർമ്മിച്ച് ജില്ലയിലെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള പ്രാഥമിക കേന്ദ്രം മുതുതലയിൽ യാഥാർഥ്യമാക്കി, ആയുർവേദ ആശുപത്രിക്ക് എൻ.എ.ബി.എച്ച് അംഗീകാരം, കായകൽപം അവാർഡ് എന്നിവ നേടിയെടുക്കാനായി, പൊതു കളിസ്ഥലത്തിന് 1.18 ഏക്കർ വാങ്ങി ഒരു കോടി രൂപയുടെ പണിതുടങ്ങി, മാലിന്യസംസ്കരണത്തിൽ മികച്ച പഞ്ചായത്തായി മാറി, ഹരിതകർമസേനയുടെ പ്രവർത്തനം ജില്ലയിൽ തന്നെ പ്രശംസ നേടി, തൊഴിലുറപ്പു പദ്ധതിയിൽ 100 ദിനം തൊഴിൽ കൂടുതൽ തൊഴിലാളികൾക്ക് ഉറപ്പുവരുത്തുന്ന പഞ്ചായത്തായി, കുടുംബശ്രീ മേഖലയിൽ മികച്ച പ്രവർത്തനം തുടങ്ങിയവ നേട്ടങ്ങളിൽ ചിലതാണെന്ന് പ്രസിഡന്റ് പറയുന്നു.

കോട്ടങ്ങൾ നിരത്തി പ്രതിപക്ഷം

അതേസമയം, ഭരണപക്ഷത്തിന്റെ അവകാശവാദങ്ങൾ പൂർണമായും അനുവദിച്ചു കൊടുക്കാൻ പ്രതിപക്ഷം തയ്യാറല്ല. ഭരണസമിതിക്കെതിരെ രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷ അംഗം കെ.വി. കബീർ ഉന്നയിക്കുന്നത്. പി.എം.എ.വൈ, ലൈഫ് ഭവനപ ദ്ധതികളിൽ അപേക്ഷകർ ഏറെയുണ്ടെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി വീടുകൾ അനുവദിച്ചില്ല, അനുവദിച്ച വീടുകൾക്ക് യഥാസമയം ഫണ്ട് ലഭ്യമാക്കിയില്ല, അപേക്ഷ നൽകിയ ജനറൽ വിഭാഗക്കാർക്ക് ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി വീടും സ്ഥലവും നൽകാൻ സാധിച്ചില്ല,

കർഷകർക്ക് അർഹമായ വിത്തും വളവും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ യഥാസമയം നൽകിയില്ല, കേരഗ്രാമം പദ്ധതി സമ്പൂർണ പരാജയമായി, ഭാരതപ്പുഴയുടെ സാമീപ്യമുണ്ടായിട്ടും ജലലഭ്യത ഉറപ്പാക്കിയില്ല, രണ്ട് വിള നെൽക്കൃഷി ചെയ്യാൻ കർഷകർക്ക് സഹായവും പ്രോത്സാഹനവും നൽകാതെ കാർഷിക മേഖലയുടെ തകർച്ചക്ക് ആക്കം കൂട്ടി, ക്ഷീരകർഷകർക്ക് സബ്‌സിഡി കൃത്യമായി ലഭ്യമാക്കിയില്ല, മൃഗാശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിച്ചില്ല, ക്വാറിയായിരുന്ന സ്ഥലം കളിസ്ഥല ത്തിനായി മാർക്കറ്റ് വിലയെക്കാൾ കൂടിയ വിലക്ക് വാങ്ങിയും അത് നിരപ്പാക്കാനായി വീണ്ടും വലിയ തുക അനുവദിച്ചും അഴിമതിക്ക് കളമൊരുക്കി, പൊതു കളിസ്ഥലം യാഥാർഥ്യമാക്കിയില്ല, അറ്റകുറ്റപ്പണികൾ നടത്താതെ തെരുവുവിളക്കുകൾ നോക്കുകുത്തിയാക്കി എന്നിങ്ങനെ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന പട്ടിക നീണ്ടു പോകുന്നു.

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ

വാ​ർ​ഡ് 1. സി​ഗ്മ, 2. സി.​പി. മ​നീ​ഷ, 3. പി.​പി. രാ​ധ, 4. പി.​പി. അ​യ്യ​പ്പ​ദാ​സ്, 5. കെ.പി. പ്രമീള, 6. കെ.​പി. രാ​മ​ച​ന്ദ്ര​ൻ, 7. സി. ​മു​കേ​ഷ്, 8. കെ. ​മു​ഹ​മ്മ​ദ​ലി, 9. വി.​സി. സു​ഗ​ത​കു​മാ​രി, 10. വി.​ബി. ബ​ബി​ത, 11. എം. ​ധ​ന്യ, 12. പി.​കെ. ജ​യ​ശ​ങ്ക​ർ, 13. കെ. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, 14. എ. ​പ്ര​ജീ​ഷ, 15. എം. ​മു​ജീ​ബ്, കെ.​പി. വി​ജ​യ​കു​മാ​ർ, 17. കെ. ​ബി​ന്ദു

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ

വാ​ർ​ഡ് 1. എം.​കെ. ഷ​ഹ​ർ​ബ, 2. കെ.​പി. സു​ജാ​ത, 3. എം.​ആ​ർ. നി​മി​ത, 4. പി. ​മു​ഹ​മ്മ​ദ്‌ മു​സ്ത​ഫ, 5. കെ. ​സ​മീ​റ അ​സി​കു​ട്ടി, 6. കെ.​പി. കു​ഞ്ഞു​കു​ട്ട​ൻ, 7. എം.​മൊ​യ്‌​തീ​ൻ​കു​ട്ടി, 8. എം.​വി. ശ​റ​ഫു​ദ്ദീ​ൻ, 9. കെ. ​നു​റ​ക​ബീ​ർ, 10. കെ.​പി.​സി​ജ, 11. കെ.​നി​മി​ഷ, 12. കെ.​അ​മീ​റ മു​സ്ത​ഫ, 13. സി.​പി. പ്ര​വീ​ൺ, 14. എ.​കെ. നി​മി​ഷ, 15. പി.​ടി. മു​ഹ​മ്മ​ദ്‌ അ​ലി, 16. കെ.​പി. മ​ണി, 17. ടി.​കെ. ഷം​ല.

Tags:    
News Summary - Who will climb the mountain?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.