‘മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​റി’​ലേ​ക്ക്​ ക​രി​ങ്ങ​നാ​ട് ഇ​സ്​​ലാ​മി​ക്​ ഓ​റി​യ​ന്‍റ​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും സ​മാ​ഹ​രി​ച്ച തു​ക​യു​ടെ ചെ​ക്ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖി​ൽ​നി​ന്ന്​ മാ​ധ്യ​മം ബി​സി​ന​സ്‌ ഡെ​വ​ല​പ്​​മെ​ന്‍റ്​ ഓ​ഫി​സ​ർ ടി.​ടി. നാ​സ​ർ ഏ​റ്റു​വാ​ങ്ങു​ന്നു

നിർധന രോഗികൾക്ക് കൈത്താങ്ങായി കരിങ്ങനാട് ഇസ്ലാമിക് ഓറിയന്‍റൽ ഹൈസ്കൂൾ വിദ്യാർഥികൾ

പട്ടാമ്പി: സമൂഹത്തിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകുന്നതിന്‍റെ ഭാഗമായി 'മാധ്യമം' തുടക്കം കുറിച്ച ഹെൽത്ത് കെയർ പദ്ധതിയിലേക്ക് കരിങ്ങനാട് ഇസ്ലാമിക്‌ ഓറിയന്‍റൽ ഹൈസ്കൂൾ വിദ്യാർഥികളും അധ്യാപകരും ശേഖരിച്ച തുക കൈമാറി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ കെ. അബൂബക്കർ സിദ്ദീഖിൽനിന്ന് മാധ്യമം ബിസിനസ്‌ ഡെവലപ്മെന്‍റ് ഓഫിസർ ടി.ടി. നാസർ ചെക്ക് ഏറ്റുവാങ്ങി.

വിളയൂർ പഞ്ചായത്ത്‌ അംഗം സി.പി. ശംസുദ്ദീൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ അബ്ദുൽ അസീസ്, പി.ടി.എ പ്രസിഡന്‍റ് എം. ഷമീർ, സ്കൂൾ ട്രസ്റ്റ്‌ മെമ്പർമാരായ പി.സി. മൂസ, പി. അബ്ദുസ്സലാം, വൈസ് പ്രിൻസിപ്പൽ എൻ. ഹസീന, സ്റ്റാഫ്‌ സെക്രട്ടറി എ. റഷീദ, സ്കൂൾ ലീഡർ കെ. അമീന, ഹെൽത്ത്‌ കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു. കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ നൂറുൽ ഹാദി, നൂർ സമാൻ, പി. ലിയ, പി. മുഹമ്മദ്‌ സഫ്‌വാൻ, നഷ്‌വ ലഹാൻ, ഹയാൻ ബിഷാറ, ഷെസ്ഫ ഷിഹാബുദ്ദീൻ, ഷെറിൻ ശിഹാന, ഷെസ ഷിഹാബുദ്ദീൻ, മുഹമ്മദ്‌ സഹൽ, പി.എസ്. ഡാനിയ, പി.എസ്. ദീന, അഹ്‌മദ്‌ യാസിർ, കെ.ടി. ദിയ, ഫാത്തിമ ഹനാൻ എന്നിവർക്കുള്ള ഉപഹാരം വിതരണം ചെയ്തു.

Tags:    
News Summary - Students with a helping hand to Madhyamam Healthcare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.