സ്കൂൾ ശാ​സ്ത്രോ​ത്സ​വം ഇന്ന് കൊടിയിറങ്ങും

പട്ടാമ്പി: ജില്ല സ്‌കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. രണ്ടാംദിനത്തിന് സമാപനമായപ്പോൾ പ്രവൃത്തി പരിചയ മേളയിൽ 198 പോയന്റുമായി ഓവറോൾ അഗ്രിഗേറ്റ് ഒന്നാം സ്ഥാനവും ജില്ല ബെസ്റ്റ് സ്കൂൾ പദവിയും ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ടീം നേടി.

സ്കൂൾ വിഭാഗത്തിൽ ആകെ പോയൻറിലും ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ തന്നെയാണ് മുന്നേറുന്നത്. 301 പോയന്റോടെയാണ് വാണിയംകുളം ടി.ആർ.കെ ഹയർ സെക്കൻഡറി സ്കൂളിനെ പിന്തള്ളിയാണ് ബി.എസ്.എസ് ഗുരുകുലം മുന്നേറുന്നത്. രണ്ടാം സ്ഥാനത്തുള്ള വാണിയംകുളം ടി.ആർ.കെക്ക് 280 പോയന്റാണുള്ളത്. ഉപജില്ലകളിൽ ഒറ്റപ്പാലത്തെ മൂന്നാം സ്‍ഥാനത്തേക്ക് പിന്തള്ളി മണ്ണാർക്കാട് ഉപജില്ല 1153 പോയന്റോടെ ഒന്നാം സ്ഥാനത്തെത്തി. 1130 പോയന്റോടെ തൃത്താലയാണ് രണ്ടാം സ്ഥാനത്ത്.

ഗവ ഹയർ സെക്കൻഡറി സ്‌കൂൾ,ഗവ.യു.പി സ്‌കൂൾ എന്നിവിടങ്ങളിയാണ് മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തെ മഴയുടെ പശ്ചാത്തലത്തിൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കേണ്ടിയിരുന്ന ചില മത്സരങ്ങൾ വ്യാഴാഴ്‌ച തൊട്ടടുത്ത് ജി.എം.എൽ.പി.സ്‌കൂളിലേക്ക് മാറ്റി.  

Tags:    
News Summary - School Science Festival ends today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.