ലേണ്‍ ഫാര്‍മ ഡിജിറ്റല്‍ പഠനത്തിനുള്ള ധാരണാപത്രം കൈമാറല്‍ ചടങ്ങ് രമ്യ ഹരിദാസ് എം.പിഉദ്ഘാടനം ചെയ്യുന്നു. നെഹ്റു ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്‍സ് ചെയര്മാന് ഡോ. പി. കൃഷ്ണദാസ്, സി.ഇ.ഒ ഡോ. പി. കൃഷ്ണകുമാര്‍ എന്നിവർ സമീപം
പാമ്പാടി: നെഹ്റു കോളജ് ഓഫ് ഫാര്‍മസിയും ഇന്‍ഫോ പ്ലസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് യു.കെയുമായി ലേണ്‍ ഫാര്‍മ ഡിജിറ്റല്‍ പഠന സംവിധാനത്തിനുള്ള ധാരണാപത്രം ഒപ്പിട്ടു. ഇന്ത്യയില്‍ ആദ്യമായി ഫാര്‍മസി പഠനമേഖലയില്‍ ലേണ്‍ ഫാര്‍മ ഡിജിറ്റല്‍ പഠന സംവിധാനമൊരുക്കുന്ന കോളജാണ് നെഹ്റു കോളജ് ഓഫ് ഫാര്‍മസി. ധാരണാപത്രം കൈമാറല്‍ ചടങ്ങ് രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സിലും എ.ഐ.സി.ടി.ഇയും അംഗീകരിച്ച സിലബസ് പൂര്‍ണതോതില്‍ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ജര്‍മനി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഫാര്‍മസി വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫോ പ്ലസ് പുതിയ പഠനരീതി ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ത്രീഡി ചിത്രീകരണങ്ങള്‍, അനുകരണ സംവിധാനങ്ങള്‍ എന്നിവയിലൂടെ നേരിട്ട് സിലബസിലെ ഓരോ ഭാഗങ്ങളും വിദ്യാര്‍ഥികള്‍ക്ക് അനായാസം മനസ്സിലാക്കാവുന്ന തരത്തിലാണ് സംവിധാനമുള്ളത്.
നെഹ്റു ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്‍സ് ചെയര്മാന് ഡോ. പി. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. നെഹ്റു ഗ്രൂപ് സി.ഇ.ഒ ഡോ. പി. കൃഷ്ണകുമാര്‍, പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഓഫ് ഓപറേഷന്‍സ് ഡോ. ആര്.സി. കൃഷ്ണകുമാര്‍, ഇന്‍ഫോ പ്ലസ് ടെക്നോളജീസ് ഡയറക്ടര്‍ ജി.വി.എച്ച്. പ്രസാദ്, പി.കെ.ഡി.ഐ.എം.എസ് പ്രിന്‍സിപ്പല്‍ ഡോ. എം.എ. ആന്‍ഡ്രൂസ്, നെഹ്റു കോളജ് ഓഫ് ഫാര്‍മസി പ്രിന്‍സിപ്പല്‍ ഡോ. കെ. പ്രഭു, എൻ.സി.ഇ.ആര്.സി പ്രിന്‍സിപ്പല്‍ ഡോ. ടി. അംബികാദേവിയമ്മ, ഫാര്‍മസി കോളജ് ഡീന്‍ ഡോ. സപ്ന ശ്രീകുമാര്‍, ഇന്‍ഫോ പ്ലസ് വൈസ് പ്രസിഡൻറ് ഇന്ദ്രാണി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.