കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്കായി നിർമിച്ച ചിൽഡ്രൻസ് ഹാപ്പിനസ് പാർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
പട്ടാമ്പി: കൊപ്പം സർക്കാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്കായി നിർമിച്ച ചിൽഡ്രൻസ് ഹാപ്പിനസ് പാർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. റഷീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ തസ്നീമ ഇസ്മായിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. സരിത, മെഡിക്കൽ ഓഫിസർ ഡോ. ലീനാകുമാരി, ബ്ലോക്ക് പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഇസ്മായിൽ വിളയൂർ, ഡോ. ആശ ജലാൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ ചെലവിലാണ് ഹാപ്പിനസ് പാർക്ക് നിർമിച്ചത്. കുട്ടികൾക്കു കളിക്കാൻ ഊഞ്ഞാൽ, സീസോ, മെറിഗോ റൗണ്ട്, സ്ലൈഡർ തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.