ഷനൂപ്
ബൈക്ക് മോഷ്ടാവിനെ പിടികൂടി
പട്ടാമ്പി: കഴിഞ്ഞദിവസം പട്ടാമ്പിയിൽനിന്ന് ബൈക്ക് മോഷ്ടിച്ച പ്രതിയെ വാഹന സഹിതം പിടികൂടി. മലപ്പുറം ആതവനാട് വെട്ടിക്കാട് പാരിക്കുഴിയിൽ ഷനൂപിനെയാണ് (34) തിരൂരിൽനിന്ന് പിടിച്ചത്.
കൂറ്റനാട് സ്വദേശിയുടെ യമഹ ജിക്സർ ബൈക്കാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ‍്യങ്ങൾ പരിശോധിച്ചും ശാസ്ത്രീയ അന്വേഷണം നടത്തിയുമാണ് പട്ടാമ്പി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രശാന്ത് ക്ലിൻറ്, സബ് ഇൻസ്പെക്ടർ എം. സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മോഷ്ടാവിനെ വലയിലാക്കിയത്.
മോഷണം പോയ വാഹനം മലപ്പുറം ജില്ലയിലൂടെ സഞ്ചരിക്കുന്നതായി അറിഞ്ഞ പൊലീസ് മോഷ്ടാവിനെ പിന്തുടർന്ന് തിരൂരിൽനിന്ന് സാഹസികമായി പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം തിരൂർ ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയ ഇയാളുടെ പേരിൽ വിവിധ ജില്ലകളിൽ നിരവധി കേസുകളുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ സി.പി.ഒമാരായ കെ.എ. ഷമീർ, ടി.വി. ഷമീർ, മനോജ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.